Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Central University

Kerala

കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നാ​ലു​വ​ര്‍​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ടീ​ച്ച​ര്‍ എ​ഡ്യു​ക്കേ​ഷ​ന്‍ പ്രോ​ഗ്രാം

കാ​​​സ​​​ര്‍​ഗോ​​​ഡ്: പെ​​​രി​​​യ ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള കേ​​​ര​​​ള കേ​​​ന്ദ്ര സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ നാ​​​ലു​​​വ​​​ര്‍​ഷ ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് ടീ​​​ച്ച​​​ര്‍ എ​​​ഡ്യു​​​ക്കേ​​​ഷ​​​ന്‍ പ്രോ​​​ഗ്രാ​​​മി​​​ന് (ഐ​​​ടി​​​ഇ​​​പി) ഇ​​​പ്പോ​​​ള്‍ അ​​​പേ​​​ക്ഷി​​​ക്കാം.

രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലേ​​​ക്കും ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കും നാ​​​ഷ​​​ണ​​​ല്‍ ടെ​​​സ്റ്റിം​​​ഗ് ഏ​​​ജ​​​ന്‍​സി (എ​​​ന്‍​ടി​​​എ) ന​​​ട​​​ത്തു​​​ന്ന പൊ​​​തു​​​പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യാ​​​യ നാ​​​ഷ​​​ണ​​​ല്‍ കോ​​​മ​​​ണ്‍ എ​​​ന്‍​ട്ര​​​ന്‍​സ് ടെ​​​സ്റ്റ് (എ​​​ന്‍​സി​​​ഇ​​​ടി) വ​​​ഴി​​​യാ​​​ണ് കേ​​​ര​​​ള കേ​​​ന്ദ്ര​​​സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലും പ്ര​​​വേ​​​ശ​​​നം.

ബി​​​എ​​​സ്‌​​​സി ബി​​​എ​​​ഡ് ഫി​​​സി​​​ക്സ്, ബി​​​എ​​​സ്‌​​​സി ബി​​​എ​​​ഡ് സു​​​വോ​​​ള​​​ജി, ബി​​​എ ബി​​​എ​​​ഡ് ഇം​​​ഗ്ലീ​​​ഷ്, ബി​​​എ ബി​​​എ​​​ഡ് ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, ബി​​​കോം ബി​​​എ​​​ഡ് എ​​​ന്നീ പ്രോ​​​ഗ്രാ​​​മു​​​ക​​​ളാ​​​ണ് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല ന​​​ട​​​ത്തു​​​ന്ന​​​ത്. ബി​​​കോം ബി​​​എ​​​ഡി​​​ന് 50ഉം ​​​മ​​​റ്റു​​​ള്ള​​​വ​​​യ്ക്ക് 25 വീ​​​ത​​​വും സീ​​​റ്റു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. പ്ല​​​സ്ടു​​​വാ​​​ണ് നാ​​​ലു​​​വ​​​ര്‍​ഷം കൊ​​​ണ്ട് ബി​​​രു​​​ദ​​​വും ബി​​​എ​​​ഡും ല​​​ഭി​​​ക്കു​​​ന്ന പ്രോ​​​ഗ്രാ​​​മു​​​ക​​​ളു​​​ടെ യോ​​​ഗ്യ​​​ത.

https://exams.nta.nic.in/ncet/ സ​​​ന്ദ​​​ര്‍​ശി​​​ച്ച് മാ​​​ര്‍​ച്ച് 10 രാ​​​ത്രി 11.50 വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ ന​​​ല്‍​കാം. മാ​​​ര്‍​ച്ച് 11നു ​​​രാ​​​ത്രി 11.50 വ​​​രെ ഫീ​​​സ് അ​​​ട​​​ക്കാം. മാ​​​ര്‍​ച്ച് 12 മു​​​ത​​​ല്‍ 14 വ​​​രെ തീ​​​യ​​​തി​​​ക​​​ളി​​​ല്‍ അ​​​പേ​​​ക്ഷ​​​യി​​​ലെ തെ​​​റ്റു​​​തി​​​രു​​​ത്താ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​കും.

എ​​​ന്‍​ടി​​​എ ഹെ​​​ല്‍​പ്പ് ഡെ​​​സ്‌​​​ക്: 01140759000, ഇ-​​​മെ​​​യി​​​ല്‍: [email protected]. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ്സൈ​​​റ്റ് www.cukerala.ac.in അ​​​ല്ലെ​​​ങ്കി​​​ല്‍ എ​​​ന്‍​ടി​​​എ വെ​​​ബ്സൈ​​​റ്റ് www.nta.ac.in സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക.

University News

കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കാ​സ​ര്‍​ഗോ​ഡ്: കേ​ര​ള കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. രാ​ജ്യ​ത്തെ വി​വി​ധ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്കും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും പ്ര​വേ​ശ​ന​ത്തി​നാ​യി നാ​ഷ​ണ​ല്‍ ടെ​സ്റ്റിം​ഗ് ഏ​ജ​ന്‍​സി (എ​ന്‍​ടി​എ) ന​ട​ത്തു​ന്ന പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ (സി​യു​ഇ​ടി - പി​ജി)​യി​ലൂ​ടെ​യാ​ണ് പ്ര​വേ​ശ​നം. സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റ് www.cukerala.ac.in, എ​ന്‍​ടി​എ വെ​ബ്‌​സൈ​റ്റ് www.nta.ac.in എ​ന്നി​വ സ​ന്ദ​ര്‍​ശി​ച്ച് ജ​നു​വ​രി 14ന് ​രാ​ത്രി 11.50 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ജ​നു​വ​രി 18 മു​ത​ല്‍ 20 വ​രെ അ​പേ​ക്ഷ​യി​ലെ തെ​റ്റു​ക​ള്‍ തി​രു​ത്താ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. മാ​ര്‍​ച്ചി​ലാ​ണ് പ്ര​വേ​ശ​ന പ​രീ​ക്ഷ. ഹെ​ല്‍​പ്പ് ഡ​സ്‌​ക്: 01140759000/01169227700. ഇ ​മെ​യി​ല്‍: [email protected]

പ്രോ​ഗ്രാ​മു​ക​ളും സീ​റ്റു​ക​ളും

26 പി​ജി പ്രോ​ഗ്രാ​മു​ക​ളാ​ണ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലു​ള്ള​ത്. ഇ​തി​ല്‍ എ​ല്‍​എ​ല്‍​എം തി​രു​വ​ല്ല കാ​മ്പ​സി​ലും മ​റ്റു​ള്ള​വ കാ​സ​ര്‍​ഗോ​ഡ് പെ​രി​യ കാ​മ്പ​സി​ലു​മാ​ണ് ന​ട​ക്കു​ന്ന​ത്. പ്രോ​ഗ്രാ​മു​ക​ളും സീ​റ്റു​ക​ളും: എം​എ ഇ​ക്ക​ണോ​മി​ക്‌​സ് (40), ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് കം​പാ​ര​റ്റീ​വ് ലി​റ്റ​റേ​ച്ച​ര്‍ (40), ലിം​ഗ്വി​സ്റ്റി​ക്‌​സ് ആ​ൻ​ഡ് ലാം​ഗ്വേ​ജ് ടെ​ക്‌​നോ​ള​ജി (40), ഹി​ന്ദി ആ​ൻ​ഡ് കം​പാ​ര​റ്റീ​വ് ലി​റ്റ​റേ​ച്ച​ര്‍ (20), ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ റി​ലേ​ഷ​ന്‍​സ് ആ​ൻ​ഡ് പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് (40), മ​ല​യാ​ളം (30), ക​ന്ന​ഡ (20), പ​ബ്ലി​ക് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ആ​ൻ​ഡ് പോ​ളി​സി സ്റ്റ​ഡീ​സ് (40), എം​എ​സ്ഡ​ബ്ല്യു (40), എം​എ​ഡ് (30), എം​എ​സ്‌​സി സു​വോ​ള​ജി (30), ബ​യോ​കെ​മി​സ്ട്രി (30), കെ​മി​സ്ട്രി (30), കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് (30), എ​ന്‍​വ​യോ​ണ്‍​മെ​ന്‍റ​ല്‍ സ​യ​ന്‍​സ് (30), ജീ​നോ​മി​ക് സ​യ​ന്‍​സ് (30), ജി​യോ​ള​ജി (30), മാ​ത്ത​മാ​റ്റി​ക്‌​സ് (30), ബോ​ട്ട​ണി (30), ഫി​സി​ക്‌​സ് (30), യോ​ഗ​തെ​റാ​പ്പി (30), എ​ല്‍​എ​ല്‍​എം (40), മാ​സ്റ്റ​ര്‍ ഓ​ഫ് പ​ബ്ലി​ക് ഹെ​ല്‍​ത്ത് (30), എം​ബി​എ - ജ​ന​റ​ല്‍ (40), എം​ബി​എ - ടൂ​റി​സം ആ​ൻ​ഡ് ട്രാ​വ​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് (40), എം​കോം (40).

Education

കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ര​ജി​സ്ട്രാ​ര്‍, ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍, ലൈ​ബ്രേ​റി​യ​ന്‍ ഒ​ഴി​വു​ക​ള്‍

കാ​​​സ​​​ര്‍​ഗോ​​​ഡ്: കേ​​​ര​​​ള കേ​​​ന്ദ്ര​​​സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ ര​​​ജി​​​സ്ട്രാ​​​ര്‍, ഫി​​​നാ​​​ന്‍​സ് ഓ​​​ഫീ​​​സ​​​ര്‍, ലൈ​​​ബ്രേ​​​റി​​​യ​​​ന്‍ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ജ​​​നു​​​വ​​​രി 23 വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. പോ​​​സ്റ്റ​​​ല്‍ അ​​​പേ​​​ക്ഷ ഫെ​​​ബ്രു​​​വ​​​രി ആ​​​റി​​​നു വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു​​​ള്ളി​​​ല്‍ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ ല​​​ഭി​​​ക്ക​​​ണം.

ര​​​ജി​​​സ്ട്രാ​​​ര്‍, ഫി​​​നാ​​​ന്‍​സ് ഓ​​​ഫീ​​​സ​​​ര്‍: 55 ശ​​​ത​​​മാ​​​നം മാ​​​ര്‍​ക്കോ​​​ടെ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ബി​​​രു​​​ദം. ഇ​​​തി​​​നു പു​​​റ​​​മേ താ​​​ഴെ പ​​​റ​​​യു​​​ന്ന​​​തി​​​ല്‍ എ​​​തെ​​​ങ്കി​​​ലും യോ​​​ഗ്യ​​​ത​​​യും ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം.
അ​​​സി.​​​ പ്ര​​​ഫ​​​സ​​​ര്‍ ത​​​സ്തി​​​ക​​​യി​​​ല്‍ അ​​​ക്കാ​​​ദ​​​മി​​​ക് ലെ​​​വ​​​ല്‍ 11ഓ ​​​അ​​​തി​​​ന് മു​​​ക​​​ളി​​​ലോ കു​​​റ​​​ഞ്ഞ​​​ത് 15 വ​​​ര്‍​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​പ​​​രി​​​ച​​​യം അ​​​ല്ലെ​​​ങ്കി​​​ല്‍ അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ​​​സ​​​ര്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ത​​​സ്തി​​​ക​​​ക​​​ളി​​​ല്‍ അ​​​ക്കാ​​​ദ​​​മി​​​ക് ലെ​​​വ​​​ല്‍ 12ഓ ​​​അ​​​തി​​​നു മു​​​ക​​​ളി​​​ലോ എ​​​ട്ടു​​​വ​​​ര്‍​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം. ഇ​​​തി​​​നൊ​​​പ്പം വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ഭ​​​ര​​​ണ​​​നി​​​ര്‍​വ​​​ഹ​​​ണ​​​ത്തി​​​ലെ പ​​​രി​​​ച​​​യ​​​വും വേ​​​ണം. ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലോ ഗ​​​വേ​​​ഷ​​​ണ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലോ സ​​​മാ​​​ന​​​മാ​​​യ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം. എ​​​ട്ടു​​​വ​​​ര്‍​ഷം ഡെ​​​പ്യൂ​​​ട്ടി ര​​​ജി​​​സ്ട്രാ​​​ര്‍/ സ​​​മാ​​​ന​​​മാ​​​യ ത​​​സ്തി​​​ക ഉ​​​ള്‍​പ്പെ​​​ടെ 15 വ​​​ര്‍​ഷ​​​ത്തെ ഭ​​​ര​​​ണ​​​നി​​​ര്‍​വ​​​ഹ​​​ണ​​​ത്തി​​​ലെ പ​​​രി​​​ച​​​യം.

ലൈ​​​ബ്രേ​​​റി​​​യ​​​ന്‍ ത​​​സ്തി​​​ക​​​യി​​​ല്‍ ലൈ​​​ബ്ര​​​റി സ​​​യ​​​ന്‍​സ്/​​​ഇ​​​ന്‍​ഫ​​​ര്‍​മേ​​​ഷ​​​ന്‍ സ​​​യ​​​ന്‍​സ്/​​​ഡോ​​​ക്യു​​​മെ​​​ന്‍റേ​​​ഷ​​​ന്‍ സ​​​യ​​​ന്‍​സ് എ​​​ന്നി​​​വ​​​യി​​​ല്‍ ഏ​​​തി​​​ലെ​​​ങ്കി​​​ലും 55 ശ​​​ത​​​മാ​​​നം മാ​​​ര്‍​ക്കോ​​​ടെ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ബി​​​രു​​​ദം. സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ല്‍ ഏ​​​തെ​​​ങ്കി​​​ലും ത​​​ല​​​ത്തി​​​ല്‍ ലൈ​​​ബ്രേ​​​റി​​​യ​​​ന്‍, അ​​​ല്ലെ​​​ങ്കി​​​ല്‍ ലൈ​​​ബ്ര​​​റി സ​​​യ​​​ന്‍​സി​​​ല്‍ അ​​​സി./​​​അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ​​​സ​​​ര്‍, അ​​​ല്ലെ​​​ങ്കി​​​ല്‍ കോ​​​ള​​​ജ് ലൈ​​​ബ്രേ​​​റി​​​യ​​​ന്‍ എ​​​ന്നി​​​വ​​​യി​​​ല്‍ ഏ​​​തി​​​ലെ​​​ങ്കി​​​ലും പ​​​ത്തു വ​​​ര്‍​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം, ലൈ​​​ബ്ര​​​റി​​​യി​​​ല്‍ ഐ​​​സി​​​ടി​​​യു​​​ടെ സം​​​യോ​​​ജ​​​നം ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള നൂ​​​ത​​​ന ലൈ​​​ബ്ര​​​റി സേ​​​വ​​​ന​​​ങ്ങ​​​ള്‍ ന​​​ട​​​പ്പാ​​​ക്കി​​​യ​​​തി​​​ലു​​​ള്ള പ​​​രി​​​ച​​​യം, ലൈ​​​ബ്ര​​​റി സ​​​യ​​​ന്‍​സ്/​​​ഇ​​​ന്‍​ഫ​​​ര്‍​മേ​​​ഷ​​​ന്‍ സ​​​യ​​​ന്‍​സ്/​​​ഡോ​​​ക്യു​​​മെ​​​ന്‍റേ​​​ഷ​​​ന്‍/​​​ആ​​​ര്‍​ക്കൈ​​​വ്സ് ആ​​​ന്‍​ഡ് മാ​​​നു​​​സ്‌​​​ക്രി​​​പ്റ്റ് എ​​​ന്നി​​​വ​​​യി​​​ല്‍ ഏ​​​തി​​​ലെ​​​ങ്കി​​​ലും പി​​​എ​​​ച്ച്ഡി. വെ​​​ബ്സൈ​​​റ്റ്: www.cukerala.ac.in. ഫോ​​​ണ്‍: 0467 2309499. ഇ-​​​മെ​​​യി​​​ല്‍: recru- [email protected]

Kerala

പി​രി​ച്ചു​വി​ടാ​ന്‍ കാ​ര​ണം ജാ​തി​വി​വേ​ച​ന​മെ​ന്ന് കി​ച്ച​ൺ ഹെ​ല്‍​പ്പ​ര്‍; കൃ​ത്യ​വി​ലോ​പ​മെ​ന്ന് കേ​ന്ദ്ര​ സ​ര്‍​വ​ക​ലാ​ശാ​ല

പെ​​​​രി​​​​യ: ജോ​​​​ലി​​​​യി​​​​ല്‍​നി​​​​ന്ന് പി​​​​രി​​​​ച്ചു​​​​വി​​​​ട്ട​​​​തി​​​​നെ​​​​ത​​​​രേ പ​​​​രാ​​​​തി​​​​യു​​​​മാ​​​​യി കേ​​​​ന്ദ്ര​​​​ സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ കി​​​​ച്ച​​​​ൺ ഹെ​​​​ല്‍​പ്പ​​​​ർ.

രൂ​​​​പേ​​​​ഷ് വേ​​​​ണു​​​​വാ​​​​ണ് വൈ​​​​സ് ചാ​​​​ന്‍​സ​​​​ല​​​​ര്‍ പ്ര​​​​ഫ.​​ സി​​ദ്ദു പി.​​ ​​അ​​​​ല്‍​ഗൂ​​​​റി​​​​നെ​​​​തി​​​​രേ താ​​​​ലൂ​​​​ക്ക് ലീ​​​​ഗ​​​​ല്‍ സ​​​​ര്‍​വീ​​​​സ് അ​​​​ഥോ​​​​റി​​​​റ്റി​​​​ക്ക് പ​​​​രാ​​​​തി ന​​​​ല്‍​കി​​​​യ​​​​ത്. സാ​​​​മ്പാ​​​​റി​​​​നു രു​​​​ചി​​​​യി​​​​ല്ലെ​​​​ന്നാ​​​​രോ​​​​പി​​​​ച്ചാ​​​​ണ് ത​​​​ന്നെ പു​​​​റ​​​​ത്താ​​​​ക്കി​​​​യ​​​​തെ​​​​ന്നും താ​​​​ത്കാ​​​​ലി​​​​ക ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​നെ പു​​​​റ​​​​ത്താ​​​​ക്കു​​​​മ്പോ​​​​ള്‍ പാ​​​​ലി​​​​ക്കേ​​​​ണ്ട നോ​​​​ട്ടീ​​​​സ് ഉ​​​​ള്‍​പ്പെടെ​​​​യു​​​​ള്ള മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ള്‍ പാ​​​​ലി​​​​ക്കാ​​​​തെ​​​​യാ​​​​ണ് വൈ​​​​സ് ചാ​​​​ന്‍​സ​​​​ല​​​​റു​​​​ടെ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ന്നുമാ​​​​ണ് പ്ര​​​​ധാ​​​​ന ആ​​​​രോ​​​​പ​​​​ണം.

ഭ​​​​ക്ഷ​​​​ണം പാ​​​​കം ചെ​​​​യ്ത മ​​​​റ്റു ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​​തെ, ദ​​​​ളി​​​​ത് വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ര​​​​നാ​​​​യ ത​​​​നി​​​​ക്കെ​​​​തി​​​​രേ മാ​​​​ത്രം ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ച്ച​​​​ത് ജാ​​​​തിവി​​​​വേ​​​​ച​​​​നം മൂ​​​​ല​​​​മാ​​​​ണെ​​​​ന്നും പ​​​​റ​​​​യു​​​​ന്നു. വൈ​​​​സ് ചാ​​​​ന്‍​സ​​​​ല​​​​ര്‍​ക്കു​​​​ള്ള ഭ​​​​ക്ഷ​​​​ണം പാ​​​​കം ചെ​​​​യ്യു​​​​ന്ന​​​​വ​​​​രി​​​​ല്‍ ദ​​​​ളി​​​​ത് വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ര്‍ വേ​​​​ണ്ടെ​​​​ന്ന നി​​​​ല​​​​പാ​​​​ടാ​​​​ണ് ന​​​​ട​​​​പ​​​​ടി​​​​ക്കു പി​​​​ന്നി​​​​ലെ​​​​ന്നും രൂ​​​​പേ​​​​ഷ് ആ​​​​രോ​​​​പി​​​​ച്ചു.

2021ലാ​​​​ണ് താ​​​​ന്‍ ജോ​​​​ലി​​​​യി​​​​ല്‍ പ്ര​​​​വേ​​​​ശി​​​​ച്ച​​​​ത്. ഒ​​​​ക്ടോ​​​​ബ​​​​ര്‍ 13ന് ​​​​കു​​​​ക്ക് ത​​​​യാ​​​​റാ​​​​ക്കി​​​​ വ​​​​ച്ച ഭ​​​​ക്ഷ​​​​ണം വൈ​​​​സ് ചാ​​​​ന്‍​സ​​​​ല​​​​ര്‍​ക്ക് ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നു. പി​​​​റ്റേ​​​​ന്ന് ഓ​​​​ഫീ​​​​സി​​​​ല്‍നി​​​​ന്ന് വി​​​​ളി​​​​ച്ച് ഭ​​​​ക്ഷ​​​​ണം മോ​​​​ശ​​​​മാ​​​​യ​​​​തു​​​​കൊ​​​​ണ്ട് പി​​​​രി​​​​ച്ചു​​​​വി​​​​ടു​​​​ക​​​​യാ​​​​ണെ​​​​ന്ന് അ​​​​റി​​​​യി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ആ​​​​ദ്യം ര​​​​ണ്ടു​​​​ദി​​​​വ​​​​സം മാ​​​​റി​​​​നി​​​​ല്‍​ക്കാ​​​​നാ​​​​ണ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത്. എ​​​​ന്നാ​​​​ല്‍, പി​​​​ന്നീ​​​​ട് ഫോ​​​​ണി​​​​ല്‍ വി​​​​ളി​​​​ക്കു​​​​മ്പോ​​​​ള്‍ തീ​​​​രു​​​​മാ​​​​നമൊ​​​​ന്നും ആ​​​​യി​​​​ല്ലെ​​​​ന്ന മ​​​​റു​​​​പ​​​​ടി​​​​യാ​​​​ണ് ല​​​​ഭി​​​​ച്ച​​​​ത്. ഇ​​​​പ്പോ​​​​ള്‍ ജോ​​​​ലി​​​​യും ശ​​​​മ്പ​​​​ള​​​​വു​​​​മി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍​ത്തു.

ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ള്‍ നി​​​​ഷേ​​​​ധി​​​​ച്ച് കേ​​​​ന്ദ്ര​​​​ സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ലാ അ​​​​ധി​​​​കൃ​​​​ത​​​​ര്‍

സംഭവത്തിൽ രൂ​​​​പേ​​​​ഷി​​​​ന്‍റെ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ള്‍ കേ​​​​ന്ദ്ര​​​​ സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ലാ അ​​​​ധി​​​​കൃ​​​​ത​​​​ര്‍ നി​​​​ഷേ​​​​ധി​​​​ച്ചു. സം​​​​ഭ​​​​വ​​​​ദി​​​​വ​​​​സം ഉ​​​​ച്ച​​​​യ്ക്ക​​​​ത്തേ​​​​ക്ക് ത​​​​യാ​​​​റാ​​​​ക്കി​​​​യ ഭ​​​​ക്ഷ​​​​ണം ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​രം പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​തെ വൈ​​​​കു​​​​ന്നേ​​​​രം അ​​​​ദ്ദേ​​​​ഹം വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു. ഈ ​​​​ഭ​​​​ക്ഷ​​​​ണം പ​​​​ഴ​​​​കി​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​ന് മു​​​​ന്പും നി​​​​ര​​​​വ​​​​ധി ത​​​​വ​​​​ണ സ​​​​മാ​​​​ന​​​​ വീ​​​​ഴ്ച​​​​ക​​​​ള്‍ സം​​​​ഭ​​​​വി​​​​ക്കു​​​​ക​​​​യും താ​​​​ക്കീ​​​​ത് ന​​​​ല്‍​കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.

നി​​​​ര​​​​ന്ത​​​​ര​​​​മാ​​​​യ കൃ​​​​ത്യ​​​​വി​​​​ലോ​​​​പം ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് നീ​​​​ല​​​​ഗി​​​​രി ഗ​​​​സ്റ്റ് ഹൗ​​​​സ് മാ​​​​നേ​​​​ജ​​​​രോ​​​​ട് നി​​​​യ​​​​മ​​​​നം പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ന്‍ വൈ​​​​സ് ചാ​​​​ന്‍​സ​​​​ല​​​​ര്‍ നി​​​​ര്‍​ദേ​​​​ശി​​​​ച്ചു. പൂ​​​​ര്‍​ണ​​​​മാ​​​​യും പ്ര​​​​ഫ​​​​ഷ​​​​ണ​​​​ല്‍ കാ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ല്‍ കൈ​​​​ക്കൊ​​​​ണ്ട ന​​​​ട​​​​പ​​​​ടി​​​​യാ​​​​ണി​​​​ത്. ഇ​​​​തി​​​​ന് വ്യ​​​​ക്തി​​​​യു​​​​ടെ സാ​​​​മൂ​​​​ഹി​​​​ക പ​​​​ശ്ചാ​​​​ത്ത​​​​ല​​​​വു​​​​മാ​​​​യി യാ​​​​തൊ​​​​രു ബ​​​​ന്ധ​​​​വു​​​​മി​​​​ല്ലെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു.

Latest News

Up